Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും

ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം  അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നൽകുന്നത്. 

Koodathayi murder Crime Branch to submit final charge sheet on Monday
Author
Kozhikode, First Published Feb 9, 2020, 3:57 PM IST

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മുഖ്യ പ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം  അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നൽകുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയുടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി മാത്രമാണ് കേസില്‍ പ്രതി.

2012 ഓഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. 

വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നത് . മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുളളത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച കുറ്റപത്രം നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios