കോതമഗംലം: ബൈക്ക് മോഷണ കേസിൽ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം കോറമല പുത്തൻ പുര വീട്ടിൽ അർജുൻ സുരേഷ്, കർണാകട ചിക്ക്മംഗളൂർ, മാഹിനഹള്ള സ്വദേശി പ്രദീപ് ദാസ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി തങ്കളം- തൃക്കാരിയൂർ റോഡിലെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങുകയായിരുന്ന പ്രതികളെ ഇന്നലെ രാത്രി കോതമംഗലം പിഒ ജംഗ്ഷനിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാരാക്കി റിമാൻഡ് ചെയ്തു.