കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചത്

പാലക്കാട്: പത്ത് ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി യുവാവിനെ ഷൊർണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ പാലാ സ്വദേശി അനൂപാണ് പിടിയിലായത്. കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചത്. നാസികിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അനൂപ്. ട്രെയിൻ വഴിയായിരുന്നു ലഹരി മരുന്ന് കടത്ത്.