കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടനം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. 

കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടനം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. തസ്നീമിന്‍റെ ഫോൺകോൾ രേഖകളടക്കം പരിശോധിക്കാനാണ് തീരുമാനം. പ്രതികൾക്ക് എംഡിഎംഎ നല്‍കിയ തമിഴ്നാട് സ്വദേശിയെ പിടികൂടാനായി ചെന്നൈയിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.