Asianet News MalayalamAsianet News Malayalam

മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം

മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മരോട്ടിച്ചാൽ സ്വദേശി രവീന്ദ്രൻ പിടിയിലായി. മാന്നാമംഗലം മരോട്ടിച്ചാൽ മേഖലകളിൽ വൻതോതിൽ ചാരായ വാറ്റും വിതരണവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു

Large scale production of liquor under the guise of banana cultivation at Mandamangalam
Author
Kerala, First Published Aug 18, 2021, 12:04 AM IST

തൃശൂർ: മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മരോട്ടിച്ചാൽ സ്വദേശി രവീന്ദ്രൻ പിടിയിലായി. മാന്നാമംഗലം മരോട്ടിച്ചാൽ മേഖലകളിൽ വൻതോതിൽ ചാരായ വാറ്റും വിതരണവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്നുഎക്സൈസ് ഉദ്യോഗസ്ഥർ കരാറെടുത്ത വാഴക്കു ലകൾ വെട്ടാനെന്ന വ്യാജേന പുലർച്ചെ വാഴത്തോട്ടത്തിലെത്തി,

ചുള്ളിക്കാവ് ചിറയിലുള്ള വാഴത്തോട്ടത്തിൽ നിന്നും ചാരായം വാറ്റിക്കൊണ്ടിരിക്കുമ്പോളാണ് രവീന്ദ്രൻ പിടിയിലായത്. ഗ്യാസ് സ്റ്റ വ് ഉപയോഗിച്ച് വാറ്റു നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂട്ടാളിയും പ്രദേശത്തെ പ്രധാന വാറ്റുകാരനുമായ കാർഗിൽ ജോയ് ഓടി രക്ഷപ്പെട്ടു. വാഴത്തോട്ടത്തിൽ ഓണ കൃഷിയുടെ മറവിലാണ് ചാരായം വാറ്റ് നടത്തിയിരുന്നത്. 

ഈ പറമ്പിൽ നിന്നും 500 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സെറ്റും കണ്ടെടുത്തു.ആനശല്യം ഉള്ളതിനാൽ പുറത്തു നിന്നും ആരും ഈ പ്രദേശത്തേക്ക് എത്താറില്ല. പരിചയക്കാരല്ലാത്ത ആളുകളെ കണ്ട വാറ്റുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞു. കാട്ടാനയിറങ്ങുന്ന സ്ഥലമായതിനാൽ രാത്രി കാലങ്ങളിൽ പുറത്തു നിന്നും ആരും ഇവിടേക്ക് വരില്ലെന്ന വിശ്വാസമാണ് പ്രതികളെ ഈ സ്ഥലം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios