പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും 250 മീറ്റര്‍ ആകലെ വനപ്രദേശത്തുള്ള അഴുക്ക് ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ഷിംല: ഷിംലയില്‍ അഞ്ചു വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഷിംലയിലെ കൻലോഗ് പ്രദേശത്ത് നിന്ന് വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പുള്ളിപ്പുലി പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ കടിച്ച് വലിച്ച് അടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ഷിംല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൃഷൻ കുമാർ പറഞ്ഞു.

പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും 250 മീറ്റര്‍ ആകലെ വനപ്രദേശത്തുള്ള അഴുക്ക് ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് മനോജ് ബീഹാർ സ്വദേശിയാണ്. ഷിംലയില്‍ കൂലിവേല ചെയ്യുകയായിരുന്നു മനോജ്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് വിവരം പൊലീസിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ തെരച്ചിലൊടുവിലാണ് വനപ്രദേശത്തിനടത്തുവച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona