ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്

തിരുവനന്തപുരം: പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ​ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്. തിരുവനന്തപുരം അതിവേ​ഗ കോടതിയാണ് (trivandrum fast track court) പോക്സോ വകുപ്പുകൾ (pocso case) പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിത അവസാനം വരെ ശിക്ഷിച്ചത്. ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രതി യാതൊരു ദയയും അ‍ർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചാണ് അതിവേ​ഗ കോടതി ശിക്ഷ ഇന്ന് പ്രഖ്യാപിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.