Asianet News MalayalamAsianet News Malayalam

ചൂണ്ടുകള്‍ തുന്നിക്കെട്ടി, റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടു; 65കാരനായ രണ്ടാനച്ഛനോട് മകന്‍റെ ക്രൂരത

പുലര്‍ച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവര്‍ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്. കയര്‍ ഉപയഗിച്ചായിരുന്നു ഭോലാറാമിന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയത്. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു. 

lips stitched together with a rope and tied in railway track by stepson 65 year old man rescued
Author
Palamu, First Published Jul 21, 2021, 1:00 PM IST

അറുപത്തിയഞ്ചുകാരനായ രണ്ടാനച്ഛന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കൈകാലുകള്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മകന്‍റെ ക്രൂരത. ജാര്‍ഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം. സിഗ്സിഗി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിലാണ് വൃദ്ധനെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ ഭോലാ റാമിനെയാണ് മകന്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടത്.

മകനും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു ഭോലാ റാമിനെ റെയില്‍വേ പാളത്തില്‍ കൊണ്ട് ചെന്നിട്ടത്. കയര്‍ ഉപയഗിച്ചായിരുന്നു ഭോലാറാമിന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയത്. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു. രാത്രിയില്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഭോലാറാമിനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു ഇത്.  പുലര്‍ച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവര്‍ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്. ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ചുണ്ടിലെ കയറുകള്‍ നീക്കിയ ശേഷം ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ഭോലാറാമിന്‍റെ രണ്ടാം ഭാര്യയുടെ മകനാണ് വൃദ്ധനോട് അതിക്രമം കാണിച്ചത്. രണ്ടാം ഭാര്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആദ്യഭാര്യ മരിച്ചതിന് ശേഷം 2010ലാണ് ഭോലാറാം വീണ്ടും വിവാഹിതനായത്. ഭോലാറാമിനും രണ്ടാം ഭാര്യയ്ക്കും ഇടയില്‍ കലഹങ്ങള്‍ പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios