തിരുവല്ല: തിരുവല്ലയില്‍ അനധികൃതമായി  മദ്യവില്‍പ്പന നടത്തിയതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കഴിക്കനോത്തറ സ്വദേശി സുനില്‍, ചെങ്ങന്നൂര്‍ സ്വദേശി ഗോപു എന്നിവരാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പ്പന നടത്തിയതിന് ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്.

ചെങ്ങന്നൂരിലെ ഒരു ബാറില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് യുവാക്കള്‍ വന്‍ വിലയ്ക്ക് വിറ്റ് വന്നതെന്ന് പൊലീസ് പറയുന്നു. ഒരുലിറ്റര്‍ മദ്യം 1500 രൂപയ്ക്കാണ് ഇവര്‍ വിറ്റ് വന്നിരുന്നത്. ഇവര്‍ മദ്യം കടത്താനുപയോഗിച്ച കാറും നാലര ലിറ്റര്‍ മദ്യവും പൊലീസ് പിടിച്ചെടുത്തു. 

രഹസ്യ വിവരത്തിന്‍റെ അടിസ്താനത്തില്‍ മൂന്ന് ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് മദ്യം നല്‍കിയ ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.