മുത്താരമ്മന്‍ കോവിലിനടത്തുത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് സമീപം എത്തിയതോടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന് ഓടിയ ഇവര്‍ സമീപത്ത് കിടന്ന സുഹൃത്തിന്റെ കാറില്‍ കയറി.
ചേര്‍ത്തല: യാത്രക്കാരിയെ റോഡില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍ പിടിയില്‍. തൃശൂര്‍ കൊടകര സ്വദേശി ഷനാസ് (27) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് അര്‍ത്തുങ്കല്‍ ബൈപ്പാസിലായിരുന്നു സംഭവം. മകളെ വിളിക്കാന്‍ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി.
മുത്താരമ്മന്‍ കോവിലിനടത്തുത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് സമീപം എത്തിയതോടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന് ഓടിയ ഇവര്‍ സമീപത്ത് കിടന്ന സുഹൃത്തിന്റെ കാറില്‍ കയറി. ഈ സമയം സിഗ്നല്‍ മാറി വാഹനങ്ങള്‍ മുന്നോട്ട് നീങ്ങിയതോടെ കാറിലുന്ന ഇവര്‍ ലോറിയുടെ നമ്പര്‍ മനസിലാക്കി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചേര്‍ത്തല സ്‌റ്റേഷനില്‍ നിന്ന് നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് മാരാരിക്കുളം പോലീസാണ് ഇയാളെ പിടികൂടിയത്. പിന്നീട് ചേര്‍ത്തല പോലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ വി പി മോഹന്‍ലാല്‍ പറഞ്ഞു.
