കൊച്ചി: എറണാകുളം ആലുവയില്‍ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈൻ അഷ്റഫാണ് പിടിയിലായത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

അതേസമയം, കണ്ണൂർ ശ്രീകണ്ഠാപുരത്ത് 23 കാരിയായ യുവതിയെ പീഡിപ്പിച്ച മൂന്ന് പേർ പിടിയിലായി. ചെങ്ങളായി സ്വദേശികളായ സിയാദ്, ബാത്തുശ, അബൂബക്കർ എന്നിവരാണ് പിടിയിലായത്. മനസിക വൈകല്യമുള്ള പെൺകുട്ടിയെയാണ് ഇവര്‍ പീഡിപ്പിച്ചത്