Asianet News MalayalamAsianet News Malayalam

ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ടിനിടെ തോക്കില്‍ നിന്നും വെടിപൊട്ടി; കൗമരക്കാരന്‍ കൊല്ലപ്പെട്ടു

ഇ​വി​ടെ​നി​ന്നു മ​ട​ങ്ങു​മ്പോള്‍ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സ​ൽ​മാ​നു നേ​രെ സു​ഹൃ​ത്താ​യ സൊ​ഹെ​യ്ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ട​ൻ തോ​ക്ക് ചൂ​ണ്ടി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു.

Man accidentally kills 19-year-old friend while filming video for TikTok: Cops
Author
New Delhi, First Published Apr 15, 2019, 10:50 AM IST

ദില്ലി: ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ​നി​ന്നു വെ​ടി​യേ​റ്റ് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ദില്ലിയിലെ ഇ​ന്ത്യാ ഗേ​റ്റി​നു സ​മീ​പ​ത്തെ ര​ഞ്ജി​ത് സിം​ഗ് ഫ്ളൈ​ഓ​വ​റി​ലാ​ണു സം​ഭ​വം. സ​ൽ​മാ​ൻ എ​ന്ന കൗമരക്കാരനാണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​ൽ​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​ന്ത്യാ​ഗേ​റ്റി​ലേ​ക്കു പോ​യി​രു​ന്നു. 

ഇ​വി​ടെ​നി​ന്നു മ​ട​ങ്ങു​മ്പോള്‍ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സ​ൽ​മാ​നു നേ​രെ സു​ഹൃ​ത്താ​യ സൊ​ഹെ​യ്ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ട​ൻ തോ​ക്ക് ചൂ​ണ്ടി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു. സ​ൽ​മാ​ന്‍റെ ഇ​ട​തു​ക​വി​ൾ ത​ക​ർ​ത്ത് വെ​ടി​യു​ണ്ട പാ​ഞ്ഞു. ഇ​തോ​ടെ ഭ​യ​ച​കി​ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് സ​ൽ​മാ​നെ സൊ​ഹെ​യ്ലി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചു. 

തുടര്‍ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ൽ​മാ​ൻ മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സ് സൊ​ഹെ​യ്ൽ അ​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.
 

Follow Us:
Download App:
  • android
  • ios