ഔറംഗബാദ്: സഹോദരന്‍റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മുപ്പതുകാരന്‍ പിടിയില്‍.  കുറച്ച് കാലം മുന്‍പ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെയാണ് സമൂഹമാധ്യമങ്ങളില്‍ വില്‍പനയ്ക്ക് വച്ചത്. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോ ഷെന്‍പുഞ്ചി സ്വദേശിയായ ശിവശങ്കര്‍ തഗാഡേ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സഹോദരന്‍റെ ഭാര്യ വീണ്ടും വിവാഹിതയാവാനാണ് താന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ സഹോദര ഭാര്യയുടെ ഗര്‍ഭസ്ഥ ശിശു വിവാഹ ആലോചനകള്‍ക്ക് വെല്ലുവിളിയായതോടെയാണ് വിചിത്രമായ ആശയവുമായി ശിവശങ്കറെത്തിയത്. ഫേസ്ബുക്ക് വഴി കുഞ്ഞിനെ വില്‍പനയ്ക്ക് വക്കുകയും. ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്ത ഇയാള്‍ കുഞ്ഞിന് വന്‍തുക പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പിന് വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. ഞായറാഴ്ച കുഞ്ഞിനുള്ള അഡ്വാന്‍സ് കൈപ്പറ്റാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് ഇയാളഅ‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.