വണ്ടൂര്‍: വഴിയോര പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കരിപ്പത്തൊടിക സമീറിനെയാണ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പാതയിലെ മൂച്ചിക്കചോലയില്‍ വഴിയോര പച്ചക്കറി വിപണനം നടത്തുന്നതിന്റെ മറവിലാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ സ്ഥാപനത്തിലും വീട്ടിലുമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചില്ലറ വിപണനത്തിനായി സൂക്ഷിച്ച നൂറോളം പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. 230 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.