ചടയമംഗലം സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടിയുമായി ഫോണ്‍ വഴിയാണ് ഷഹീന്‍ സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്നു കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു കുട്ടിയുടെ വീടിനു സമീപത്തെ പാറമടയില്‍ വച്ച് ഷഹീന്‍  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

കൊല്ലം: കൊല്ലം ചടയമംഗലത്ത് പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇളമാട് സ്വദേശിയായ 24 വയസുള്ള യുവാവിനെ അറസ്റ്റ് ചെയ്തു. ആയൂർ ഇളമാട് സ്വദേശി ഷെഹീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചടയമംഗലം സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടിയുമായി ഫോണ്‍ വഴിയാണ് ഷഹീന്‍ സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്നു കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു കുട്ടിയുടെ വീടിനു സമീപത്തെ പാറമടയില്‍ വച്ച് ഷഹീന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇതിനിടയിലാണ് കുട്ടി ധരിച്ചിരുന്ന സ്വര്‍ണമാലയും കവര്‍ന്നത്. മാല കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് ഷഹീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റിലായ പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഷഹീനെ കോടതി റിമാന്‍ഡ് ചെയ്തു.