തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ഇന്‍തസാറാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. പഠന കാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് പേരാമ്പ്ര പൊലീസിലാണ് പരാതി നല്‍കിയത്. ഇയാള്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായതിനാല്‍ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.