കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരി ഈസ്റ്റ് മേഖലയിൽ ആണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരവും കേസെടുത്തായി മുംബൈ പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതിയും താമസിക്കുന്നത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ലൈംഗിക ചൂഷണത്തിനരയാക്കിയത്. കുറച്ച് ദിവസങ്ങളായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ചൈതന്യ പറഞ്ഞു.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ ഉടനെ തന്നെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona