യുവതിയുടെ പരാതിയില്‍ ഭർത്താവ് ആസിഫ് സത്താർ നയാബിനെ പൊലീസ് പിടികൂടി.  ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യയെ ആസിഫ് കുത്തിപരിക്കേല്‍പ്പിച്ചത്

പൂനെ: തന്നെ അവഗണിച്ച് മൊബൈലില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചതായി പൊലീസ്. പൂനെയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭർത്താവ് ആസിഫ് സത്താർ നയാബിനെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യയെ ആസിഫ് യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചത്.

അതേദിവസം രാവിലെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പാല് വാങ്ങാനായി മകനെ യുവതി കടയില്‍ പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ പാല് വാങ്ങാനായി നല്‍കിയ പാത്രം കേടുവരുത്തിയതോടെ മകനെ യുവതി വഴക്ക് പറഞ്ഞു. ഇതു കേട്ട് വന്ന ഭർത്താവുമായി വഴക്കുണ്ടായി. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫ് വീണ്ടും വഴക്കിട്ടതായി യുവതിയുടെ പരാതിയിലുണ്ട്.

ആസിഫ് വീട്ടിലെത്തിയപ്പോള്‍ യുവതി കിടപ്പുമുറിയിലേക്ക് പോയി. തുടർന്ന് ഇയാള്‍ യുവതിയോട് സംസാരിക്കാനായി കിടപ്പുമുറിയിലെത്തിയപ്പോള്‍ യുവതി മൊബൈലില്‍ പാക്കിസ്ഥാനി ഡ്രാമ എന്ന പരിപാടി കാണുകയായിരുന്നു. തന്നെ അവഗണിക്കുകയാണെന്ന തോന്നലില്‍ ഭാര്യയെ ഇയാള്‍ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.