ദില്ലി: മാല മോഷ്ടിച്ച് ഒരു കൈയ്യിൽ തോക്കും മറ്റേ കൈയ്യിൽ ഹെൽമെറ്റുമായി രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ മാലമോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ദില്ലിയിലാണ് സംഭവം. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വിവാഹാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല പ്രതി പൊട്ടിച്ചത്.

സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. രണ്ട് പേർ ബൈക്കുകിലെത്തി റോഡിനൊരു വശം പാർക്ക് ചെയ്യുകയും ഒരാ്‍ സ്ത്രീയുടെ ഒപ്പം നടക്കുകയും മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.