Asianet News MalayalamAsianet News Malayalam

ഭാര്യയെ കൊന്ന ശേഷം വെട്ടിനുറുക്കി കനാലില്‍ തള്ളാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കത്തി കൊണ്ട് കുത്തി കൊന്ന ശേഷം കഴുത്ത് വെട്ടിനുറുക്കുകയായിരുന്നു.

man chops off wife in tamil nadu arrested
Author
Tamil Nadu, First Published Apr 16, 2019, 11:35 PM IST

ഈറോഡ്: തമിഴ്നാട്ടില്‍ ഭാര്യയെ കൊന്ന ശേഷം കഷണങ്ങളാക്കി വെട്ടി നുറുക്കി കനാലില്‍ തള്ളാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയ്ക്ക് അടുത്തുള്ള മേട്ടുക്കടയില്‍  താമസിച്ചിരുന്ന 19-കാരിയായ യുവതിയെ ആണ് 28-കാരനായ ഭര്‍ത്താവ് മുനിയപ്പന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

കത്തി കൊണ്ട് കുത്തി കൊന്ന ശേഷം കഴുത്ത് വെട്ടിനുറുക്കുകയായിരുന്നു. പിന്നീട് ശരീരത്തിന്‍റെ ഭാഗങ്ങള്‍ കനാലില്‍ തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതി വെള്ളത്തില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. 

ഭാര്യയെ സംശയമുണ്ടായിരുന്ന ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Follow Us:
Download App:
  • android
  • ios