Asianet News MalayalamAsianet News Malayalam

ആറുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; ഓട്ടോഡ്രൈവറായ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

ഒന്നാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്.

Man gets 10 year jail for rape 6 year old girl
Author
First Published Nov 8, 2022, 6:06 PM IST

കൊച്ചി: ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയും. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത് . 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെത്തുടർന്ന് പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു. കളമശ്ശേരി എസ്ഐ മാരായിരുന്ന ആന്റണി ജോസഫ് നെറ്റോ, പി.ജി. മധു എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്  പിന്നാലെ ഒളിവിൽ പോയ കളർകോട് സ്കൂളിലെ അധ്യാപകൻ പിടിയിലായി. കന്യാകുമാരിയില് നിന്നാണ് അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. രണ്ടാഴ്ച മുന്പായിരുന്നു പരാതി ഉയർന്നത്. തൊട്ടുപിന്നാലെ അധ്യപകനായ സജിത്ത് ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാതെ വിവരം മറച്ചുവെക്കാനാണ് സ്കൂള് ഹെഡ്മിസ്ട്ര്സ് ശ്രമിച്ചത്. ഇതിനിടെ കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരെ സമാന പരാതിയുമായി മുന്നോട്ട് വന്നു. ഇതോടെ രക്ഷാകര്‍ത്താക്കള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios