എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 

ഭോപ്പാല്‍: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം ശിക്ഷ വിധിച്ച് പോക്സോ കോടതി. അറസ്റ്റിലായി 32 ദിവസത്തിനുള്ളില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വിഷ്ണു ബമോറ(35) എന്ന യുവാവിനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ജൂണ്‍ എട്ടിനാണ് വീടിന് മുന്നില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂണ്‍10ന് പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായി. ഡിഎന്‍എ പരിശോധനയിലൂടെ പ്രതി വിഷ്ണുവാണെന്ന് പൊലീസ് കണ്ടെത്തി കുറ്റപത്രം തയ്യാറാക്കി. ഐപിസി സെക്ഷന്‍ 302, 376 എബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കുമുദിനി പട്ടേലാണ് ശിക്ഷ വിധിച്ചത്.