ഹൈദരാബാദ്: മകളെ പീഡിപ്പിച്ച കേസിൽ 42കാരനായ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. പ്രായപൂർത്തിയാകാത്ത മകളെ  അഞ്ച് വർഷത്തോളം നിരന്തരമായി പീഡിപ്പിച്ച കേസിലാണ് ഒന്നാം ക്ലാസ് മെട്രോപൊളിറ്റൻ സെഷൻസ് ജഡ്‌ജ് ശിക്ഷ വിധിച്ചത്.

പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറിൽ അദ്ധ്യാപികയോട് പെൺകുട്ടി അച്ഛൻ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അദ്ധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങൾ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു.

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ മകളെ പീഡിപ്പിച്ചിരുന്നത്. ഈ സമയത്ത് ഇളയ മകൻ വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ അമ്മയെ കൊലപ്പെടുത്തുമെന്ന് പ്രതി മക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.