Asianet News MalayalamAsianet News Malayalam

കാൽസ്യം ഗുളികയ്ക്കുള്ളിൽ ബ്ലേഡ്, ഭാര്യയെ കൊല്ലാൻ നിരവധി തവണയായി നടത്തിയ ശ്രമം പാളി, 45കാരൻ അറസ്റ്റിൽ

ഒക്ടോബർ മാസം മുതലാണ് ഇയാള്‍ ബ്ലേഡ് ഒളിപ്പിച്ച കാൽസ്യം ഗുളികകള്‍ ഭാര്യയ്ക്ക് നൽകി തുടങ്ങിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്

man gives wife capsules laced with blade pieces as part of murder plan attempting over months held etj
Author
First Published Nov 17, 2023, 12:51 PM IST

പൂന: ഭാര്യയെ വിശ്വാസമില്ല കൊലപ്പെടുത്താനുറപ്പിച്ച് കാല്‍സ്യം ക്യാപ്സൂളില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നൽകിയ ഭർത്താവ് പിടിയിൽ. കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 42കാരിയുടെ വയറ്റിലാണ് ബ്ലേഡ് കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസില്‍ വിവരം അറിയിച്ചതിനേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാസങ്ങളായി നടക്കുന്ന കൊലപാതക ശ്രമം പുറത്ത് വന്നത്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരിയായ ഛായ എന്ന സ്ത്രീയ ഭർത്താവും 45കാരനുമായ സോമനാഥ് സാധു സപ്കാൽ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൂനെയിലെ ശിവാനെ സ്വദേശിയാണ് ഇയാള്‍. ബാർബറായ സമനാഥ് കാൽസ്യം സപ്ലിമെന്റിലാണ് ബ്ലേഡിന്റെ ചെറുകഷ്ണങ്ങള്‍ ഒളിപ്പിച്ച് ഛായയ്ക്ക് നൽകിയത്. ഭാര്യയിലുള്ള സംശയം നിമിത്തം ഇയാള്‍ 42കാരിയെ മർദ്ദിക്കുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതക ശ്രമത്തിനും ഗാർഹിക പീഡനത്തിനും ഇയാളെ ബുധനാഴ്ചയാണ് ഉത്തംനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മാസം മുതലാണ് ഇയാള്‍ ബ്ലേഡ് ഒളിപ്പിച്ച കാൽസ്യം ഗുളികകള്‍ ഭാര്യയ്ക്ക് നൽകി തുടങ്ങിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. നാലില്‍ അധികം തവണയാണ് ഇത്തരത്തില്‍ കൊലപാത ശ്രമം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307, 498എ, 323, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios