ശങ്കറിന്‍റെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം മസാല അരയ്ക്കുന്ന കല്ലെടുത്ത് തല തല്ലിപ്പൊട്ടിച്ചാണ് മകന്‍ കൊലപാതകം നടത്തിയത്. പിതാവിന്‍റെ അനക്കം നിലയ്ക്കും വരെ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് മകന്‍റെ മൊഴി. ഇയാളെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അടുക്കളക്കത്തി ഉപയോഗിച്ച് തല വെട്ടി നീക്കാനും ശ്രമിച്ചുവെന്നും ഇയാള്‍ പറയുന്നു.
80ാം വയസില്‍ പുനര്‍ വിവാഹിതനാവാന്‍ (Remarry) മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി (Murder) മകന്‍. പൂനെയിലെ (Pune) രാജ്ഗുരു നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 47കാരനായ മകനാണ് എണ്‍പതുകാരനായ പിതാവിനെ കൊലപ്പെടുത്തിയത്. പിതാവ് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതായിരുന്നു മകനെ അക്രമണത്തിന് പ്രേരിപ്പിച്ചത്.
ശേഖര്‍ ബോര്‍ഹാഡി എന്നയാളാണ് ക്രൂരമായ കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൊലീസിനോട് പിതാവിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. രാജ്ഗുരു നഗറിലെ നന്ദാദീപ് ഹൌസിംഗ് കോളനിയിലെ നിവാസിയാണ് ശേഖര്‍. ശങ്കര്‍ റാംബാവു ബോര്‍ഹാഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവിടെ തന്നെയുള്ള ഒരു ബ്യൂറോയില്‍ ഒരു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് ശേഖറിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.
ശങ്കറിന്‍റെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം മസാല അരയ്ക്കുന്ന കല്ലെടുത്ത് തല തല്ലിപ്പൊട്ടിച്ചാണ് മകന്‍ കൊലപാതകം നടത്തിയത്. പിതാവിന്‍റെ അനക്കം നിലയ്ക്കും വരെ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് മകന്‍റെ മൊഴി. ഇയാളെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അടുക്കളക്കത്തി ഉപയോഗിച്ച് തല വെട്ടി നീക്കാനും ശ്രമിച്ചുവെന്നും ഇയാള്‍ പറയുന്നു. സംഭവത്തില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് റോഡരുകില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; മദ്യക്കുപ്പിയും വെട്ടുകത്തിയും സമീപത്ത്
പാലക്കാട് പുതുനഗരം ചോറക്കോട് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെമ്മണാമ്പതി സ്വദേശിനി ജാൻ ബീവി(40) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയില്‍ റോഡരികിലാണ് ജാന്‍ ബീവിയുടെ മൃതേദഹം കണ്ടെത്തിയത്. കൈക്കും വെട്ടേറ്റിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് വെട്ടുകത്തിയും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ വീട്ടുജോലികള്‍ ചെയ്താണ് ജാന്‍ ബീവി കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്.
തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു
ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വായി അടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെന്ന 63 കാരനെ അയല്‍വാസി അബ്ദുള്‍ റഹ്മാന്‍ കൊലപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനും പൊലീസ് പിടിയിലായി. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.
മകന്റെ മുന്നിലിട്ട് ഭാര്യയെ കൊന്നത് തലയ്ക്ക് വെട്ടി, മകനെ എടുത്തെറിഞ്ഞു
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് തലയ്കക്ക് വെട്ടിയാണ് ഇവരെ കൊലപ്പെടുത്തിയത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്.
