അതേസമയം, സൽമാൻ മരിച്ചതോടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സുഹൃത്തുക്കൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും വാഹനത്തിലും വസ്ത്രങ്ങളിലും പറ്റിയ രക്തക്കറ മായ്ക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ദില്ലി: ടിക് ടോക് വീഡീയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ ശനിയാഴ്ചയാണ് സംഭവം. സൽമാൻ സാക്കിർ എന്ന 19 കാരനാണ് ദാരുണമായി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സൽമാൻ ‌ഇന്ത്യ ഗേറ്റ് സന്ദർശിച്ച് മടങ്ങവെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഹൃത്തുക്കളിൽ ഒരാളായ സൊഹൈൽ തന്റെ പക്കൽ ഉണ്ടായിരുന്ന തോക്ക് സൽമാന് നേരെ ചൂണ്ടി ടിക് ടോക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതീക്ഷിക്കാതെ തോക്കിൽ നിന്നും വെടിയുതിർന്ന് സൽമാന്റെ കവിളിൽ തറച്ചു. പരിക്കേറ്റ സൽമാനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, സൽമാൻ മരിച്ചതോടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സുഹൃത്തുക്കൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും വാഹനത്തിലും വസ്ത്രങ്ങളിലും പറ്റിയ രക്തക്കറ മായ്ക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമാണോ സൽമാനെ വെടിവെച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.