ഫിറോസ്പൂര്‍: ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കനാലില്‍. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും കാമുകിയുമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മാര്‍ച്ച് 14 നാണ് പഞ്ചാബിലെ തന്‍റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് ജസ്പ്രീറ്റുമായി വീഡിയോ കോള്‍ നടത്തി പുറത്തേക്ക് പോയ ഭാര്യ രണ്‍വീറത്ത് കൗറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  മൃതദേഹം കനാലില്‍ കണ്ടെത്തിയത്. 

ജസ്‍പ്രീറ്റിന് ഓസ്ടേലിയയില്‍ വിവാഹിതയായ കിരണ്‍ജിത്ത് എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഭാര്യയെ കൊല്ലാനായി കാമുകി കിരണ്‍ജിത്തിനെ ഇയാള്‍ പഞ്ചാബിലേക്ക്  അയക്കുകയായിരുന്നു. ജസ്പ്രീറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ബന്ധുവിന്‍റെ സഹായത്തോടെ കിരണ്‍ജിത്താണ് രണ്‍വീറത്തിനെ കൊലപ്പെടുത്തിയത്.