Asianet News MalayalamAsianet News Malayalam

ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പിന്നാലെ അക്രമി ആശുപത്രിയിലെത്തി തീകൊളുത്തി; യുവാവ് ഗുരുതരാവസ്ഥയില്‍

ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി മിലന്‍ മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Man Set On Fire In Hospital By Attacker Who Sent Him There
Author
Bhopal, First Published Jun 12, 2021, 12:52 PM IST

ഭോപ്പാല്‍: ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ പിന്തുര്‍ന്നെത്തിയ അക്രമി ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് ദാരുണസംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി മിലന്‍ മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മിലക് രാജെയുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് ദാമോദര്‍ കോരി ആശുപത്രിയില്‍ എത്തിയത്. തൊട്ടുപിന്നാലെ ഇയാളും എത്തി പെട്രോള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ എത്തിയ മിലന്‍ രാജക് ചുറ്റുപാടും വീക്ഷിക്കുന്നതും കോരിയുടെ അടുത്തെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതും വീഡിയോയില്‍ കാണാം. പൊള്ളലേറ്റ കോരി ആശുപത്രി പ്രവേശന കവാടത്തിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
 

Follow Us:
Download App:
  • android
  • ios