അജ്ഞാതന്‍ ബൈക്കില്‍ സഞ്ചരിക്കുന്നയാള്‍ക്ക് നേരെ വെടിവെക്കുന്നതും അയാള്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
ദില്ലി: ദില്ലിയില്‍ പട്ടാപ്പകല്‍ ബൈക്ക് യാത്രികന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ ഉസ്മാന്‍പൂര്‍ ഏരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
വെളള ഷര്‍ട്ട് ധരിച്ചെത്തിയ അജ്ഞാതന്‍ ബൈക്കില്‍ സഞ്ചരിക്കുന്നയാള്‍ക്ക് നേരെ വെടിവെക്കുന്നതും അയാള്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
"
Scroll to load tweet…
