ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോഴിക്കോട്: മൊബൈല്‍ ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona