ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്
പാലക്കാട്: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. വാളയാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് മരട് അനീഷ്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ വരുണ് എന്നിവരാണ് പിടിയിലായത്.
Add Asianetnews as a Preferred Source

