പനച്ചിക്കാട് കുഴിമറ്റം സ്വദേശി തോമസ് എം പി എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം: കോട്ടയം ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം സ്വദേശി തോമസ് എം പി എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചാം തീയതി രാത്രിയാണ് സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

തന്റെ ബന്ധുവായ പനച്ചിക്കാട് വെള്ളത്തുരുത്തി സ്വദേശിയായ യുവാവിനെ തോമസ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. പെരിഞ്ചേരിക്കുന്ന് ഭാഗത്ത് വച്ച് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറിന് കുത്തുകയുമായിരുന്നു. കുടുംബപരമായ പ്രശ്നങ്ങളുടെ തുടർച്ചയെന്നോണമാണ് തോമസ് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.