മലപ്പുറം:  വളാഞ്ചേരിയിലെ വാടക വീട്ടിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ 52 വയസുള്ള നഫീസത്താണ് മരിച്ചത്. 52 കാരിയായ നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്ന മൃതദേഹം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 

വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു.

നാലു മാസത്തോളമായി വക്കത്തൂരിലായിരുന്നു താമസം. ശനിയാഴ്ച് നഫീസത്തിനെ കണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.