താമസസ്ഥലത്തിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സൂറത്ത്: 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്കുള്ള കൊണ്ടുപോകും വഴിയാണ് ഇയാള്‍ 11കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 

മകളെ സ്‌കൂളില്‍ കൊണ്ടു വിടാനും വീട്ടിലേക്ക് തിരികെ കൊണ്ടുവരാനും ഓട്ടോ ഡ്രൈവറായ പ്രതിയെയായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചിരുന്നത്. തന്റെ താമസസ്ഥലത്തിന് സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട, പ്രദേശത്തെ ഒരു യുവതി പ്രതിയുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരാതിയുമായി അത്വാ പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും പെണ്‍കുട്ടിയെ അപ്രകാരം നിര്‍ബന്ധിച്ച് ചെയ്യിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. പ്രതി കൂടുതല്‍ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വച്ചിട്ടുണ്ടാകാമെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷകളിലും സ്വകാര്യ വാനുകളിലും സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിലോ ചൈല്‍ഡ് ലൈന്‍ അധികൃതരുമായോ ബന്ധപ്പെടണമെന്നും സൂറത്ത് പൊലീസ് നിര്‍ദേശിച്ചു.

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

YouTube video player