കോഴിക്കോട്:  ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.ആർടിഓ എൻഫോഴ്‌സ്‌മെന്റ് സംഘവും അത്തോളി പോലീസും നടത്തിയ വാഹനപരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്.

തെരുവത്തുകടവിനു സമീപം നടത്തിയ പരിശോധനയിലാണ് വേളം സ്വദേശികളായ അസ്‍ലം (32 ), ആദിൽ (28 ) എന്നിവർ പിടിയിലായത്. ഇവരുടെ പേരിൽ കേസെടുത്തു. 

എംവിഐ എൻപി സുനിൽകുമാർ, എഎംവിഐമാരായ കെ രാജീവൻ, പി സനൽകുമാർ, അത്തോളി സി.ഐ പികെ. സുനിൽകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം