ജീവനക്കാരനെ കൂസാതെ പണം സൂക്ഷിച്ച ട്രേയില്‍നിന്ന് നോട്ടുകെട്ടെടുത്ത് കുരങ്ങന്‍ വീണ്ടും കാറിലേക്ക് മടങ്ങുകയും കാര്‍ വേഗത്തിലോടിച്ച് പോകുകയും ചെയ്തു.

ലഖ്നൗ: മോഷണത്തിന് വ്യത്യസ്ത രീതികള്‍ തേടുന്നവരാണ് കള്ളന്മാര്‍. എന്നാല്‍, കുരങ്ങനെ ഉപയോഗിച്ച് ലഖ്നൗവിലെ ടോള്‍ബൂത്തില്‍നിന്ന് പണം മോഷ്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടോള്‍ ബൂത്തിനരികില്‍ നിര്‍ത്തുന്ന വെള്ള നിറമുള്ള കാറിന്‍റെ വിന്‍ഡോയിലൂടെ കുരങ്ങന്‍ ടോള്‍ബൂത്തിലേക്ക് കയറി.

ടോള്‍ബൂത്തിലിരിയ്ക്കുന്ന ജീവനക്കാരന്‍ കുരങ്ങനെ കണ്ട് അമ്പരക്കുന്നുണ്ട്. ജീവനക്കാരനെ കൂസാതെ പണം സൂക്ഷിച്ച ട്രേയില്‍നിന്ന് നോട്ടുകെട്ടെടുത്ത് കുരങ്ങന്‍ വീണ്ടും കാറിലേക്ക് മടങ്ങുകയും കാര്‍ വേഗത്തിലോടിച്ച് പോകുകയും ചെയ്തു. 5000 രൂപയാണ് നഷ്ടമായതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നേരത്തെയും കുരങ്ങന്മാരെ ഉപയോഗിച്ച് ടോള്‍ബൂത്തുകളില്‍ മോഷണം നടന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Scroll to load tweet…