സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പ്രതിയായ ജുവല്‍ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു

കൊച്ചി:അമ്മയെയും മക്കളെയും കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. കാലടി കാഞ്ഞൂര്‍ തട്ടാന്‍ പടിയില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി ജുവല്‍ ആണ് അറസ്റ്റിലായത്.

പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പ്രതിയായ ജുവല്‍ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തേറ്റ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവം നടന്നശേഷം പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Readmore...കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു