പാലക്കാട്: പാലക്കാട്  ഏഴുയസുകാരനെ അമ്മ കുത്തിക്കൊലപ്പെടുത്തി.  മണ്ണാർക്കാട് ഭീമനാടാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഏഴുവയുകാരനായ  മുഹമ്മദ് ഇർഫാനെയാണ് അമ്മ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ഇര്‍ഫാന്‍റെ സഹോദരനായ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുയായിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.