Asianet News MalayalamAsianet News Malayalam

ഐ.പി.എസ് ഓഫീസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: വിപിൻ കാർത്തിക്കിനെ പൊലീസ് തേടുന്നു

പത്താം ക്ലാസ് മാത്രമാണ് ശ്യാമളയുടെ വിദ്യഭ്യാസം.  വിപിൻ കാർത്തിക് രണ്ട് വർഷം ബി.ടെകിന് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാതെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് ചേർന്നു. തിരിച്ചറി‍യൽ രേഖകൾ തിരുത്തുന്നതിനാൽ പലയിടത്തും പല പേരിലാണ് കേസുകൾ. 

Mother son duo impersonates as Public Information Officer and IPS Officer to bag crores
Author
Kerala, First Published Oct 31, 2019, 7:46 AM IST

തൃശ്ശൂര്‍: ഗുരുവായൂരിൽ ഐ.പി.എസ് ഓഫീസർ ചമഞ്ഞ്  കോടികളുടെ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക്കാനായി പൊലിസ് അന്വഷണം ഊർജ്ജിതമാക്കി.  ഇയാൾക്കെതിരെ സംസ്ഥാനത്തുടനീളം  15 ഓളംകേസുകൾ ഉണ്ടെന് പൊലീസ് അറിയിച്ചു. ഐ.പി.എസ് ഓഫിസർ ചമഞ്ഞ് നടത്തിയ തട്ടിപ്പുകൾക്കെതിരെയാണ് മിക്ക കേസുകളും.ജില്ല അസി. പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ചമഞ്ഞ അമ്മ ശ്യാമളക്കൊപ്പമാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.
 
പത്താം ക്ലാസ് മാത്രമാണ് ശ്യാമളയുടെ വിദ്യഭ്യാസം.  വിപിൻ കാർത്തിക് രണ്ട് വർഷം ബി.ടെകിന് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാതെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് ചേർന്നു. തിരിച്ചറി‍യൽ രേഖകൾ തിരുത്തുന്നതിനാൽ പലയിടത്തും പല പേരിലാണ് കേസുകൾ. ആധാറിലെ വിവരങ്ങൾ എളുപ്പത്തിൽ തിരുത്താമെന്ന് കണ്ടെത്തി ആ സൗകര്യവും പ്രതികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

വേഗത്തില്‍ സൗഹൃദം സ്ഥാപിക്കാനുള്ള മിടുക്ക് ഉപയോഗിച്ചാണ് ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീർക്കാനുമായാണ് പണവും സ്വർണവും ആവശ്യപ്പെട്ടത്.  97 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ട സുധാദേവി നൽകിയ പരാതിയാണ്  അമ്മയേയും മകനെയും കുടുക്കിയത്. 

എന്നാൽ മകൻ ഉടൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.  അറസ്റ്റിലായ ശ്യമള റിമാന്‍റിലാണ്. ഐ പി എസ് ഓഫീസർ ചമഞ്ഞ് വിപിൻ തൃശൂർ DIG ഓഫീസിൽ പോലും സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  ഇവർ കുടുങ്ങിയ വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios