ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോഴിക്കോട്: സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയില്‍. 2001ല്‍ പൊറ്റമ്മലിൽ അഭിഭാഷകനായ ശ്രീധരക്കുറുപ്പിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിയും കൊല്ലം സ്വദേശിയുമായ എസ്പി ബിജുവിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ക്രൈംബ്രാഞ്ചിന്‍റെ അറസ്റ്റിലായ പ്രതിയെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്ന് കോടതി വെറുതെവിട്ടിരുന്നു. പിന്നീട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മംഗലാപുരത്ത് ഒളിവില്‍ കഴിയവേയാണ് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona