സഹതടവുകാരനായ അൻവർ എന്നയാളാണ് ആസാമിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ആസാമിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. 

മുസാഫർന​ഗർ: ശൗചാലയത്തെ ചൊല്ലിയുള്ള തർക്കത്തിൽ സഹതടവുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ആസാം എന്നയാളാണ് മരിച്ചത്. സഹാരൺപൂർ ജില്ലാ ജയിലിൽ ഞായറാഴ്ചയാണ് സംഭവം.

സഹതടവുകാരനായ അൻവർ എന്നയാളാണ് ആസാമിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ആസാമിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അൻവറിനെതിരെ കൊലകുറ്റത്തിന് കേസെടുത്തതായി സഹാരൺപൂർ ജില്ലാ ജയിൽ സൂപ്രണ്ട് വിരേഷ് രാജ് ശർമ പറഞ്ഞു.

2009ൽ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് ആസാം ഭാര്യയെ കൊലപ്പെടുത്തിയത്. അൻവറും ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജയിൽശിക്ഷ അനുഭവിക്കുന്നത്.