കോട്ടയം ​ഗാന്ധിന​ഗറിലാണ് സംഭവം. മൂന്നരവയസ്സുകാരിയുടെ അയൽവാസിയാണ് ഇയാൾ. 

കോട്ടയം: മൂന്നരവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ​ഗാന്ധിന​ഗറിലാണ് സംഭവം. മൂന്നരവയസ്സുകാരിയുടെ അയൽവാസിയാണ് ഇയാൾ. 

ഇന്നലെ വൈകിട്ടാണ് ​ഗാന്ധിന​ഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ കേസും രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. അമ്മ ജോലിക്ക് പോയ സമയത്ത് പ്രതി വീട്ടിലെത്തുകയും കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയുടെ മെഡിക്കൽ പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Read Also: സേന പിൻമാറണം; ചൈനയുമായുള്ള പ്രശ്നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ...