Asianet News MalayalamAsianet News Malayalam

Aryan Khan case| സമീർ വാങ്കടെയ്ക്ക് പകരം ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന പുതിയ സംഘം മുംബൈയിൽ

സമീർ വാങ്കഡെയെമാറ്റി ആര്യൻഖാൻ കേസ് ഏറ്റെടുത്ത എൻസിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ സമീറിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിംഗ് ഐപിഎസ് പറഞ്ഞു. 

New team in Mumbai to probe Aryan Khan case to replace Sameer Wankhede
Author
Mumbai, First Published Nov 6, 2021, 5:57 PM IST

മുംബൈ: സമീർ വാങ്കഡെയെ(Sameer Wankhede) മാറ്റി ആര്യൻഖാൻ കേസ് ( Aryan Khan case) ഏറ്റെടുത്ത എൻസിബിയുടെ (NCB) പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ സമീറിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിംഗ് ഐപിഎസ് പറഞ്ഞു. അതേസമയം കിരൺ ഗോസാവിയെ ഉപയോഗിച്ച് ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത് എൻസിപി നേതാക്കളാണെന്ന് ആരോപിച്ച് ഒരു ബിജെപി നേതാവ് ഇന്ന് വാർത്താസമ്മേളനം നടത്തി.

പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള സാക്ഷികളെ ഉണ്ടാക്കൽ, വ്യാജ സർട്ടിഫിക്കറ്റിലൂടെ സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കൽ. അനധികൃത സ്വത്ത് സമ്പാദനം. സമീറിനെതിരായ ആരോപണങ്ങളുടെ കുത്തൊഴുക്കിൽ  എൻസിബിയുടെ വിശ്വാസ്യത തന്നെ സംശയ നിഴലിലായതോടെയാണ് പുതിയ സംഘം എത്തുന്നത്. എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് കുമാർ ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തിയത്.  

സിബിഐയിൽ നിന്ന് ഈ വർഷം എൻസിബിയിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്. കോമൺ വെൽത്ത് അഴിമതിയടക്കം വമ്പൻ കേസുകൾ അന്വേഷിച്ച പരിചയവുമുണ്ട്.  അതേസമയം മകൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത് എൻസിപി നേതാക്കളുടെ അറിവോടെയാണെന്ന് മുംബൈയിലെ ബിജെപി നേതാവ് മോഹിത് കാംബോജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പാസ്പോർട്ട് ഹാജരാക്കണം, വെള്ളിയാഴ്ചകളിൽ എൻസിബി ഓഫീസിലെത്തണം; ആര്യൻ ഖാന് കർശന ജാമ്യവ്യവസ്ഥകൾ

നവാബ് മാലിക് അടക്കമുള്ള എൻസിപി നേതാക്കളുമായി 20 വർഷമായി സഹകരിക്കുന്ന സുനിൽ പാട്ടീൽ എന്നയാളാണ് ഗൂഡാലോചന നടപ്പാക്കിയത്. കിരൺ ഗോസാവിയെ ഉപയോഗിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത് സുനിൽ പാട്ടീൽ ആണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ചില ചിത്രങ്ങൾ കാണിച്ച് കാംബോജ് ആരോപിച്ചു. നുണപ്രചാരണമാണ് നടത്തുന്നതെന്നും മറുപടി നാളെയുണ്ടാകുമെന്നും നവാബ് മാലിക് പറഞ്ഞു.

Aryan Khan case| ആര്യൻ ഖാന്റേതടക്കം ആറ് കേസുകൾ ഇനി സഞ്ജയ് സിംഗ് അന്വേഷിക്കും

Follow Us:
Download App:
  • android
  • ios