ഒല്ലൂരിൽ വിവാഹപ്പിറ്റേന്ന് കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

തൃശ്ശൂര്‍: ഒല്ലൂരിൽ (Ollur) വിവാഹപ്പിറ്റേന്ന് കാണാതായ നവവരനെ ചേറ്റുവ (Chettuva) കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകിട്ടും വീട്ടിലെത്തിയിട്ടില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച മൽസ്യ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കൂടുങ്ങിയത്.

ഉത്തര്‍ പ്രദേശില്‍ അറവ് മാലിന്യവുമായി പോയ മുസ്ലിം യുവാവിന് പശുക്കടത്താരോപിച്ച് ക്രൂര മർദ്ദനം

ഉത്തർപ്രദേശിലെ (Uttar Pradesh) മഥുരയിൽ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം. പിക്ക് അപ് വാനിൽ അറവു മാലിന്യങ്ങൾ കൊണ്ടുപോവുകയായിരുന്ന ഡ്രൈവറെയാണ് ഒരു സംഘം മർദ്ദിച്ചത് (cow vigilantes). ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. മഥുരയിലെ ഗ്രാമീണരാണ് യുവാവിനെ ആക്രമിച്ചത്. പിക്കപ്പ് വാനില്‍ മൃഗങ്ങളുടെ എല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാമീണര്‍ വാഹനം തടഞ്ഞത്. മുപ്പത് വയസ് പ്രായം വരുന്ന മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ഗ്രാമീണര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു.

ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അറവ് മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു യുവാവ്. പശുക്കളെ ഈ വാഹനത്തില്‍ കടത്തിയിട്ടില്ലെന്നാണ് ഉദോയഗസ്ഥര്‍ ഇതിനോടകം വിശദമാക്കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അസഭ്യം പറയുന്നതിന്‍റേയും ആക്രമിക്കുന്നതിന്‍റേയും വീഡിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ദയകാണിക്കണമെന്ന് ഗ്രാമീണരോട് അപേക്ഷിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളും മര്‍ദ്ദനം തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളെ ആക്രമത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ പരിക്കേറ്റു. ഗ്രാമത്തിലെ അറവ് മാലിന്യം സംസ്കരിക്കാന്‍ ലൈസന്‍സുള്ള അമേശ്വര്‍ വാല്‍മീകി എന്നയാള്‍ അയച്ച വാഹനത്തിന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ തീവ്രവലതുപക്ഷ അനുഭാവികളായ 16 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പശുവിനെ വെടിവച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ പൊലീസ് സ്റ്റേഷനിലും ഇറച്ചിക്കറി നല്‍കി

ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ചിതറ ഐരക്കുഴി രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.