Asianet News MalayalamAsianet News Malayalam

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം; കുപ്രസിദ്ധ ഗുണ്ടയെ ഒളിത്താവളത്തിലെത്തി പിടികൂടി

തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. 

notorious criminal arrested for threatening police officer
Author
Thrissur, First Published Jun 10, 2021, 7:24 AM IST

തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ് ഹരീഷ്

ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് പോയത്. അതിസാഹസികമായിട്ടായിരുന്നു കീഴ്പ്പെടുത്തൽ. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ മഫ്തിയിൽ എത്തിയ പോലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വിൽപ്പന തുടർന്നു. തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. 

അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കാട്ടൂർ സ്റ്റേഷനിൽ 21 കേസും വലപ്പാട് സ്റ്റേഷനിൽ ഏഴ് കേസും, ചേർപ്പ് സ്റ്റേഷനിൽ മൂന്ന് കേസ്സും ഒല്ലൂർ മതിലകം സ്റ്റേഷനുകളിൽ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios