തൃശ്ശൂര്‍: പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന നിരവധി കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശിയെ ഒടുവില്‍ പൊലീസ് പൊക്കി. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശശികുമാര്‍ 44 കേസുകളിൽ പ്രതിയാണ്. കോഴിക്കോട് നിന്നാണ് ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്. ഇയാൾ ഏറെ നാൾ ഗൾഫിലായിരുന്നു. മണി ചെയിൻ തട്ടിപ്പുകളിലെ പ്രതിയാണ് ശശി കുമാര്‍. 2014 ലാണ് ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചത്.