ഇന്നലെ വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിനു സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. 

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ കൂട്ടാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശി അജ്മൽ ആണ് അറസ്റ്റിൽ ആയത്. കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി അജ്മൽ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. മുഹമ്മദ്‌ എന്നപേരിൽ സ്വർണവുമായി എത്തിയ മുഹമ്മദ്‌ ഷഫീഖിനെ ഫോൺ വിളിച്ചത് അജ്മൽ ആണെന്ന് കസ്റ്റംസ് കണ്ടെത്തി.

ഇന്നലെ വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിനു സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫിയെയും ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

അർജുൻ ആയങ്കിയുമായി ബന്ധമില്ലെന്നും സ്വര്‍ണ്ണ കള്ളക്കടത്തിനു തന്‍റെ പേര് അർജുൻ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം എന്നും ഷാഫി മൊഴി നൽകി. വീട്ടിൽ നിന്ന് കണ്ടെത്തിയത്‌ പോലീസ് യൂണിഫോമിലെ നക്ഷത്രം അല്ലെന്നും ചെഗുവെര തൊപ്പിയിൽ ഉള്ളതാണെന്നും ഷാഫി മൊഴി നൽകി. ഷാഫിയെ ചോദ്യം ചെയ്യലിന് വീണ്ടും വൈകിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. അജ്മലിനെ നാളെ കോടതിയിൽ ഹാജരാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona