Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോട്ടില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്. 

Out on bail man hacked to death by in Rajkot
Author
Rajkot, First Published Aug 21, 2021, 5:12 PM IST

രാജ്കോട്ട്: പ്രായപൂര്‍ത്തിയാകാത്ത മകളുമായി ഒളിച്ചോടിയ യുവാവിനെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി വിജയ് മെറിനെയാണ് വെട്ടികൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തായ ദിനേശ് രംഗപാര എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോട്ടില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്. റോഡരികില്‍ നില്‍ക്കുകയായിരുന്ന വിജയ് മോറയെ ബൈക്കിലെത്തിയവരാണ് വെട്ടിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞ ഒക്ടോബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വിജയ് മോറയ്ക്കൊപ്പം ഒളിച്ചോടിയത്. 

ഇതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി.  ഇതോടെ അന്വേഷണം നടത്തിയ പൊലീസ് സംഘം 2021 മാര്‍ച്ചില്‍ ജുഗ്നാഥില്‍ നിന്നും പെണ്‍കുട്ടിയെയും വിജയിയെയും കണ്ടെത്തി. പെണ്‍കുട്ടിക്ക് പ്രയപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസ് എടുത്തു. 

ഈ കേസില്‍ റിമാന്‍റിലായ വിജയ് മേര ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ പിന്നീട് നിരന്തരം പെണ്‍കുട്ടിയുടെ പിതാവിനെ സന്ധര്‍ശിച്ച് പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഇതോടെയാണ് പിതാവ് സുഹൃത്തിന്‍റെ സഹായത്തോടെ കൊലപാതകം നടപ്പിലാക്കിയത്. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാന കൊലയാണോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഒരു ഡസന്‍ മുറിവുകള്‍ എങ്കിലും കൊല്ലപ്പെട്ട വിജയ് മീറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios