ഹൈദരാബാദ്: 30ഓളം കുരങ്ങുകളെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന് സംശയം. മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍  കണ്ടെത്തി. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയിലാണ് സംഭവം. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ശാനികാപുരം ഗ്രാമത്തിലെ ചെറുകുന്നിലാണ് കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍കെട്ടി തള്ളിയ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്.

അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. കുരങ്ങുകളെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു. വിഷ നശിപ്പിക്കുന്ന കുരങ്ങുകളെ കൊല്ലാന്‍ കര്‍ഷകര്‍ ചെയ്തതാകാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.