സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലിനെ റിമാൻഡ് ചെയ്തു. 

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലിനെ റിമാൻഡ് ചെയ്തു. ബംഗലുരുവിലെ സമാന്തര എക്സചേഞ്ച് കേസിൽ റിമാൻഡിലായിരുന്ന ഇബ്രാഹിമിനെ ഇന്ന് പുലർച്ചയോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടെത്തിച്ചത്. 

കോഴിക്കോട്ടേയും ബെംഗളൂരുവിലെയും സമാന്തര എക്സ് ചേഞ്ചിന്റെ സൂത്രധാരൻ ഇബ്രാഹിമാണെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നുമാസം മുമ്പാണ് ബംഗളൂരുവിൽ ഇയാൾ അറസ്റ്റിലായത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം ഉടൻ തന്നെ ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona